കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

rape

കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുന്നയാളാണ് പ്രതി. കണ്ണൂർ സ്വദേശിയായ പ്രതി വാഗമണിലെ ഹോട്ടൽ ജീവനക്കാരനാണ്. 

ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കുട്ടി രണ്ട് വർഷമായി പീഡനം നേരിടുന്നതായാണ് വിവരം. കുട്ടിയെ ബന്ധുക്കൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. അമ്മയുടെ രണ്ടാം വിവാഹത്തിലാണ് പെൺകുട്ടി ജനിച്ചത്

അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവും മരിച്ചു. പിന്നാലെയാണ് രണ്ട് വർഷമായി കുട്ടിയെ പീഡിപ്പിച്ച പ്രതി അമ്മയ്ക്കപ്പം താമസം തുടങ്ങിയത്. ഹോം നഴ്‌സായി ജോലി ചെയ്യുന്ന അമ്മ പലപ്പോഴും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
 

Tags

Share this story