കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു
May 15, 2023, 08:19 IST

കോഴിക്കോട് ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുള്ള പുന്നക്കൽ ഓളിക്കലിൽ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപ്പെട്ട് മരിച്ചു. കെഎസ്ഇബി കരാർ ജീവനക്കാരനായ തൊഴിലാളിയാണ് ഒഴുക്കിൽപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.