അതിജീവിതക്ക് ഒരു പൊതി കൈമാറി, അത് എന്താണെന്നറിയില്ല; രാഹുലിനെ കുരുക്കി സുഹൃത്തിന്റെ മൊഴി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര കേസിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത് ജോബി ജോസ്. ഒരു പൊതി താൻ അതിജീവിതക്ക് കൈമാറിയിരുന്നുവെന്നും അതിനുള്ളിൽ എന്തായിരുന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് ജോബിയുടെ മൊഴി. രാഹുലിന്റെയും അതിജീവിതയുടെയും പൊതുസുഹൃത്താണ് ഇത് തനിക്ക് നൽകിയതെന്നും ജോബി പറഞ്ഞു.
ജോബിയാണ് തനിക്ക് ഗർഭച്ഛിദ്ര ഗുളിക നൽകിയതെന്നായിരുന്നു അതിജീവിതയുടെ മൊഴി. കേസിൽ രണ്ടാം പ്രതിയാണ് ജോബി. മുൻകൂർ ജാമ്യം ലഭിച്ച ജോബിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യാനെത്തിയപ്പോൾ ഇയാൾ ഫോൺ കൊണ്ടുവന്നിരുന്നില്ല
ഫോൺ ഹാജരാക്കാത്ത പക്ഷം ജാമ്യം റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ നീക്കം. രാഹുലിന്റെ സുഹൃത്ത് കാറിൽ ഗുളിക എത്തിച്ച് നൽകിയെന്ന അതിജീവിതയുടെ മൊഴി ശരിവെക്കുന്നതാണ് ജോബിയുടെ വെളിപ്പെടുത്തൽ. രാഹുൽ വീഡിയോ കോൾ വഴി തന്നെ നിർബന്ധിപ്പിച്ച് ഗുളിക കഴിപ്പിച്ചു എന്നാണ് യുവതി പറഞ്ഞിരുന്നത്.
