നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

നിർത്തിയിട്ട കാർ പിന്നിലേക്ക് ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
മലപ്പുറത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസുകാരൻ മരിച്ചു. കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഇവരുടെ അയൽവസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നേക്ക് നിരങ്ങിയിറങ്ങിയാണ് അപകടം സംഭവിച്ചത്.

Tags

Share this story