സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
Tue, 21 Feb 2023

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുണ്ടമൺ കടവ് സ്വദേശി കൃഷ്ണകുമാറിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഐപിസി 436 വകുപ്പ് പ്രകാരമാണ് അറസ്റ്റ്. റീത്ത് വാങ്ങി പ്രകാശിന് നൽകിയത് കൃഷ്ണകുമാർ ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ആശ്രമം കത്തിച്ചത് മരിച്ച പ്രകാശും മറ്റൊരു ആർ എസ് എസ് പ്രവർത്തകനും ചേർന്നാണെന്ന് കൃഷ്ണകുമാർ മൊഴി നൽകി. ആശ്രമം കത്തിച്ച ശേഷം അവിടെ പ്രകാശ് റീത്ത് വെച്ചു. പ്രകാശിന്റെ ആത്മഹത്യാ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണകുമാർ. ഈ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ശബരി എന്നയാളെയാണ് പിടികൂടാനുള്ളത്.