ആലുവയിൽ എൻഐഎ നടത്തിയ റെയ്ഡിൽ അശോകൻ എന്നയാൾ കസ്റ്റഡിയിൽ
Wed, 15 Feb 2023

ആലുവയിൽ എൻഐഎ നടത്തിയ റെയ്ഡിൽ സ്വകാര്യ പണമിടപാട് നടത്തുന്നയാളെ എൻഐഎ കസ്റ്റഡിയിലെടുത്തു. അശോകൻ എന്നയാളാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് രേഖകളും സാമ്പത്തിക ഇടപാടുകൾ നടത്തിയ ഡയറികളും പിടിച്ചെടുത്തു. ആലുവയിൽ വാടകക്ക് താമസിക്കുന്ന സൈനുദ്ദീന്റെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തിയിരുന്നു
ബംഗളൂരു സ്‌ഫോടനക്കേസ് പ്രതിയാണ് സൈനുദ്ദീൻ. എന്നാൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു. സൈനുദ്ദീനോട് നാളെ കൊച്ചി എൻഐഎ ആസ്ഥാനത്ത് എത്താൻ നിർദേശിച്ചിട്ടുണ്ട്. അശോകന്റെ മൊബൈൽ ഫോണും എൻഐഎ സംഘം പിടിച്ചെടുത്തു.