ജുഡീഷ‍്യൽ ഉദ‍്യോഗസ്ഥനായ വ‍്യക്തി നിരന്തര കുറ്റവാളിയല്ല; ചേരാനല്ലൂർ വാഹനാപകടത്തിൽ ജഡ്ജിക്ക് മുൻകൂർ ജാമ‍്യം

കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിന് കാരണക്കാരനായ 17കാരന്‍റെ പിതാവും ജഡ്ജിയുമായ റിനോ ഫ്രാൻസിസിന് മുൻകൂർ ജാമ‍്യം. ഹൈക്കോടതിയുടെതാണ് നടപടി. കേസിൽ ജഡ്ജിയെ കസ്റ്റഡിയിലെടുക്കണമെന്ന സർക്കാരിന്‍റെയും പൊലീസിന്‍റെയും നിലപാടിനെ ജസ്റ്റിസ് കൗസർ എടപ്പഗം അധ‍്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.

അസാധാരണമായി ഈ കേസിൽ എന്താണുള്ളതെന്ന് ചോദിച്ച കോടതി ജുഡീഷ‍്യൽ ഉദ‍്യോഗസ്ഥനായ വ‍്യക്തി നിരന്തര കുറ്റവാളിയല്ലെന്നും അറസ്റ്റ് ചെയ്യാൻ വ‍്യക്തമായ കാരണം വേണമെന്ന് വ‍്യക്തമാക്കി. അഡീഷണൽ ഡിജിപി അടക്കമുള്ള ഉന്നതർ നേരിട്ട് ഹാജരാകേണ്ട സാഹചര‍്യം എന്താണെന്നും കോടതി ചോദിച്ചു. ജഡ്ജി അന്വേഷണവുമായി സഹകരിക്കുന്നില്ലേയെന്നും ആവശ‍്യമെങ്കിൽ വീണ്ടും ചോദ‍്യം ചെയ്യാമെന്നും കോടതി പറഞ്ഞു.

Tags

Share this story