ആലപ്പുഴയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ എക്‌സൈസിന്റെ പിടിയിൽ
Fri, 17 Feb 2023

ആലപ്പുഴയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ. പത്തിയൂർ വ്യാസമന്ദിരത്തിൽ അനിൽകുമാറാണ്(49) എക്‌സൈസിന്റെ പിടിയിലായത്. കായംകുളം എക്‌സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്‌സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനിൽകുമാറിനെ പിടികൂടിയത്.
വീടിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡിൽ വെച്ചായിരുന്നു മദ്യവിൽപ്പന. ഷെഡിനുള്ളിൽ ഇന്ത്യൻ നിർമിത വിദേശമദ്യം സൂക്ഷിച്ച് കൂടിയ വിലക്ക് വിൽപ്പന നടത്തി വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഇവിടെ പരിശോധന നടത്തിയത്.