തൃശ്ശൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ തീർഥാടക ബസ് മറിഞ്ഞു; മൂന്ന് മരണം, 40 പേർക്ക് പരുക്ക്

ollur

തൃശ്ശൂർ ഒല്ലൂർ നിന്നും വേളാങ്കണ്ണിക്ക് തീർഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചവർ. തമിഴ്‌നാട്ടിലെ മന്നാർഗുഡിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. പുലർച്ചെ നാലരയോടെയാണ് അപകടം. 

തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും എട്ട് വയസ്സുള്ള ഒരു കുട്ടിയുമാണ് മരിച്ചത്. 40 പേർക്ക് പരുക്കേറ്റു. 51 പേരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. പരുക്കേറ്റവരിൽ ബസ് ജീവനക്കാരന്റെ നില ഗുരുതരമാണ്.
 

Share this story