കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ പ്ലസ് ടു വിദ്യാർഥിനി മരിച്ചു
Jan 15, 2026, 08:35 IST
കണ്ണൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. തിങ്കളാഴ്ചയാണ് പയ്യാവൂർ ഇരൂഡ് സേക്രഡ് ഹർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം നിലയിൽ നിന്നും പ്ലസ് ടു വിദ്യാർഥിനി അയോണ മോൻസൺ(17) ചാടിയത്
ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ക്ലാസ് ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂളിലെത്തിയ കുട്ടി മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു
കെട്ടിടത്തിൽ നിന്ന് ബാസ്‌കറ്റ് ബോൾ കോർട്ടിലേക്കാണ് വിദ്യാർഥിനി വീണത്. സംഭവത്തിൽ പയ്യാവൂർ പോലീസിന്റെ അന്വേഷണം നടക്കുകയാണ്
