പാമ്പാടിയിൽ പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന് തലയ്ക്ക് പരുക്ക്

police

കോട്ടയം പാമ്പാടിയിൽ പ്രതിയുടെ ആക്രമണത്തിൽ പോലീസുകാരന് പരുക്ക്. പാമ്പാടി പോലീസ് സ്‌റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരുക്കേറ്റത്. പാമ്പാടി നെടുങ്കുഴി സ്വദേശി സാം ആണ് ആക്രമിച്ചത്. സാമിന്റെ ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. സാം മർദിക്കുന്നുവെന്നായിരുന്നു ഭാര്യയുടെ പരാതി

ഇന്നലെ രാത്രി പത്തരയോടെ പോലീസ് എത്തുമ്പോൾ സാമിന്റെ ഭാര്യയെ ഇയാൾ മുറിയിൽ പൂട്ടിയിടിരിക്കുകയായിരുന്നു. പോലീസ് വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ ആക്രമണമുണ്ടായത്. ജിബിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ജിബിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം സാം ഓടി രക്ഷപ്പെട്ടു.
 

Share this story