റമദാൻ 27 ൽ പ്രാർത്ഥന സംഗമം നടന്നു

TVM

പരിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ 27 ആം രാവിൽ വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദിൽ പ്രത്യേക പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. വിശ്വസികൾക്ക് ചീഫ് ഇമാം ഹാഫിസ് പി.എച് അബ്ദുൾ ഗഫാർ മൗലവി ലഹരിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂവായിരത്തിൽ അധികം വിശ്വാസികൾ പ്രതിജ്ഞയിൽ പങ്കെടുത്തു. 

ജവാഹിറു ൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുറഹ്മാൻ സഖാഫി വിഴിഞ്ഞം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ. സൈഫുദ്ധീൻ ഹാജി, ജനറൽ സെക്രട്ടറി എസ്.എം ഹനീഫ, ഇമാമുമാരായ മുഹമ്മദ് അനസ് മിസ്ബാഹി, അസ്അദ് അഹ്സനി, സെയ്ദലി മഹ്ലി, ഹാരിസ് ജവാഹിരി തുടങ്ങിയവർ സംബന്ധിച്ചു.

Share this story