തൃശ്ശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചു; 15 പേർക്ക് പരുക്ക്

accident

തൃശ്ശൂർ കേച്ചേരിയിൽ കെഎസ്ആർടിസി ബസിന് പിറകിൽ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരുക്ക്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. 

തൃശ്ശൂരിൽ നിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. 

പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
 

Share this story