കൊച്ചി കുസാറ്റ് ജംഗ്ഷനിൽ സ്വകാര്യ ബസ് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി; 17 യാത്രക്കാർക്ക് പരുക്ക്

acc
കൊച്ചി കുസാറ്റ് സിഗ്നലിന് സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി. അപകടത്തിൽ 17 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരുക്കേറ്റവരെ കളമശ്ശേരി കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. കാസർകോട് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ എട്ട് പേർ സ്ത്രീകളും മൂന്ന് പേർ കുട്ടികളുമാണ്.
 

Share this story