ഏറെ ഭാവിയുള്ള കലാകാരിയെയാണ് നഷ്ടമായത്; സുബിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

subi

നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ ഭാവിയുള്ള കലാകാരിയെയാണ് സുബിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

ഇന്ന് രാവിലെ പത്ത് മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ വെച്ചായിരുന്നു സുബിയുടെ മരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 

മുഖ്യമന്ത്രിയുടെ കുറിപ്പ്

ചലച്ചിത്ര - ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുന്നു. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.

Share this story