ബസുകൾ തമ്മിൽ മത്സരയോട്ടം, പിന്നെ കയ്യാങ്കളി; നാല് ബസ് ജീവനക്കാർ കസ്റ്റഡിയിൽ
May 12, 2023, 14:54 IST

എറണാകുളം കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യമെത്തുന്നതിനായി രണ്ട് ബസുകൾ അമിത വേഗമെടുത്തതോടെ പലതവണ വാഹനങ്ങൾ കൂട്ടിയിടിച്ചു. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു
ഇരു ബസിലെയും ജീവനക്കാർ നടുറോഡിൽ ചേരിതിരിഞ്ഞ് കയ്യാങ്കളിയായി. ഇതോടെയാണ് പോലീസ് എത്തിയത്. നന്ദനം, നജിറാനി എന്നീ ബസുകളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെ ഡ്രൈവർ, കണ്ടക്ടർമാർ അടക്കം നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്.