ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

raja

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് ഹൈക്കോടതി വിധിയെന്ന് ഹർജിയിൽ പറയുന്നു. തന്റെ പൂർവികർ 1950ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണ്. വിവാഹം നടന്നത് ഹിന്ദു ആചാര പ്രകാരമാണ്. ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു

സംവരണത്തിന് എല്ലാ അർഹതയുമുള്ള വ്യക്തി തന്നെയാണ് താനെന്നും എ രാജ പറയുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ നേരത്തെ അനുവദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് സ്റ്റേ. അതേസമയം സ്റ്റേ കാലയാളവിൽ എംഎൽഎ എന്ന നിലയിൽ യാതൊരുവിധ പ്രതിഫലവും വാങ്ങാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.
 

Share this story