തോക്കിൻ മുനയിൽ അരിക്കൊമ്പൻ; ആന ദൗത്യസംഘത്തിന്റെ കൺമുന്നിൽ, മറ്റ് കാട്ടാനകളെ അകറ്റി
Apr 29, 2023, 10:22 IST

അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരുന്നു. ആനയെ ദൗത്യം സംഘം കണ്ടെത്തി. കൂടെയുള്ള ആനകളെ ദൗത്യസംഘം പടക്കം പൊട്ടിച്ച് മലയിറക്കി. സാഹചര്യം അനുകൂലമായാൽ ഉടൻ വെടിവെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയത്.
ആനയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനാണ് ശ്രമം. അരിക്കൊമ്പന് അരികെ നേരത്തെ ചക്കക്കൊമ്പനും നിലയുറപ്പിച്ചിരുന്നു. എന്നാൽ നിലവിൽ മറ്റ് ആനകളെ അകറ്റിയിട്ടുണ്ട്. കാര്യങ്ങൾ പോസിറ്റീവാണെന്നാണ് ദൗത്യം സംഘം അറിയിച്ചത്.
ഡാർട്ടിംഗ് ടീം ആനയ്ക്ക് അരികിലെത്തി. ആനയെ ഇന്ന് തന്നെ പിടികൂടാനാകുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദൗത്യസംഘത്തിന്റെ മനോവീര്യം തകർക്കുന്ന നീക്കം ആരിൽ നിന്നുണ്ടാകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു