കഠിനമായ പരീക്ഷണഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിയെ ചേർത്തുപിടിക്കണം; സർക്കാർ ജോലി നൽകണമെന്നും സതീശൻ
Sep 13, 2024, 17:34 IST

മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കം കുടുംബത്തിലെ ഒമ്പത് പേരെയും പിന്നാലെ നടന്ന വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ചൂരൽമല സ്വദേശി ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഠിനമായ പരീക്ഷണ ഘട്ടത്തിലൂടെ കടന്നുപോകുന്ന ശ്രുതിയെ എല്ലാവരും ചേർത്ത് പിടിക്കണം. ശ്രുതിയുടെ ഭാവി ജീവിതത്തിന് ഒരു ജോലി അനിവാര്യമാണ്. ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. കഴിഞ്ഞ ദിവസമാണ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ശ്രുതി ആശുപത്രിയിൽ ചികിത്സയിലാമ്.