സുഹൃത്തിനൊപ്പമെത്തിയ റഷ്യൻ യുവതിക്ക് വീടിന്റെ മുകളിൽ നിന്നും ചാടി പരുക്കേറ്റു; വനിതാ കമ്മീഷൻ കേസെടുത്തു

police line

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ ആൺസുഹൃത്തിനൊപ്പം ഖത്തറിൽ നിന്നെത്തിയ റഷ്യൻ യുവതിക്ക് വീടിന്റെ ഒന്നാം നിലയിൽ നിന്നും ചാടി പരുക്കേറ്റു. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇതേ തുടർന്ന് പോലീസ് കേസെടുക്കുന്നത് വൈകിപ്പിക്കുകയാണ്

സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പോലീസിനോട് വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. റഷ്യൻ ഭാഷ അറിയുന്ന ആളുടെ സഹായത്തോടെ യുവതിയുടെ മൊഴി രേഖപ്പെടുത്താൻ കമ്മീഷൻ നിർദേശം നൽകി. 

യുവാവിന്റെ വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്നാണ് യുവതി പ്രാണരക്ഷാർഥം വീടിന്റെ മുകൾ നിലയിൽ നിന്ന് ചാടിയത്. യുവാവ് പോലീസ് നിരീക്ഷണത്തിലാണ്.
 

Share this story