തുറവൂരിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു; ലോറിക്കടിയിൽ പെട്ട് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു
Sat, 27 May 2023

ആലപ്പുഴ തുറവൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ ഗൃഹനാഥ മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതിയാണ് മരിച്ചത്. ദേശീയപതായിൽ തുറവൂർ ആലയ്ക്കാപറമ്പിലാണ് അപകടം നടന്നത്. ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ച സ്‌കൂട്ടർ ലോറിയിൽ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് വീഴുകയും ചെയ്തു. ജ്യോതി വീഴ്ചയിൽ ലോറിക്കടിയിൽപ്പെടുകയായിരുന്നു.