കുമളിയിൽ ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവം; അമ്മ അറസ്റ്റിൽ
Mon, 6 Feb 2023

കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്. ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഏഴ് വയസ്സുകാരനോടാണ് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ട് കൈകളിലും കാലുകളിലും അമ്മ പൊള്ളൽ ഏൽപ്പിച്ചിരുന്നു
കണ്ണിൽ മുളകുപൊടി തേച്ചതായും പരാതിയുയർന്നിരുന്നു. സംഭവമറിഞ്ഞ അയൽവാസി പഞ്ചായത്ത് മെമ്പറെ വിവരം അറിയിച്ചതോടെ ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിൽ ആക്കിയത്. പൊള്ളലേറ്റ കുട്ടിയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മുമ്പ് പലതവണ അമ്മ സമാനമായ രീതിയിൽ ഉപദ്രവിച്ചതായി കുട്ടി പറയുന്നു. എന്നാൽ കുസൃതി സഹിക്കാൻ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്ന് അമ്മ പറയുന്നു.