കണ്ണൂരിൽ കാർ കത്തി രണ്ട് പേർ മരിച്ച അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട്

reesha

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ട് എന്ന് കണ്ണൂർ ആർ ടി ഒ ഉണ്ണികൃഷ്ണൻ. വാഹനത്തിൽ നിന്ന് നേരത്തെ തന്നെ പുക ഉയർന്നതായി ദൃക്‌സാക്ഷികൾ മൊഴി തന്നിട്ടുണ്ട്. എന്നാൽ ആശുപത്രിയിൽ എത്താനുള്ള ധൃതിക്കിടെ പുക ഗൗനിക്കാതിരുന്നതാണ് അപകടത്തിന്റെ ആഴം വർധിപ്പിച്ചത്

കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. റീഷ പൂർണ ഗർഭിണിയായിരുന്നു. റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവരുടെ മകൾ അടക്കം നാല് പേർ കൂടി കാറിലുണ്ടായിരുന്നു. ഇവരെ രക്ഷപ്പെടുത്തി. എന്നാൽ മുൻവശത്തെ ഡോർ ജാമായതിനാൽ പ്രജിത്തിനും റീഷക്കും വാഹനത്തിൽ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം നടന്നത്.
 

Share this story