ആറ് വയസുകാനെ വധിക്കാൻ ശ്രമിച്ചെന്ന പരാതി; ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ കേസ്

ആറ് വയസുകാരനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ജില്ലാ ശിശുക്ഷേമ സമിതി അംഗത്തിനെതിരെ കേസ്. പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അംഗവും അഭിഭാഷകയുമായ എസ് കാർത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പോലീസാണ് കേസെടുത്തത്. സിപിഎം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഭാര്യയാണ് പരാതിക്കാരി

കാർത്തികയുടെ ഭർത്താവും തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായ അർജുൻ ദാസ്, സഹോദരൻ അരുൺ ദാസ്, ഭാര്യ സലീഷ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. അർജുൻ ദാസ് തന്റെ ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണും പാറയും നീക്കം ചെയ്യുന്നത് പോലീസ് പിടികൂടി. ഇതുസംബന്ധിച്ച് വിവരം നൽകിയത് പരാതിക്കാരിയാണെന്ന് തെറ്റിദ്ധരിച്ച് ഇവരുടെ വീട്ടിലെത്തുകയും പ്രതികൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കുട്ടിക്ക് നേരെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്

അതേസമയം പരാതിക്കാരിയുടെ ഭർത്താവിനെതിരെ കേസ് നൽകിയ വിദ്വേഷത്തിൽ തനിക്കതെിരെ വ്യാജ പരാതിയാണ് നൽകിയതെന്ന് കാർത്തിക പ്രതികരിച്ചു. കുട്ടിയെ ആക്രമിച്ചെന്ന പരാതിക്ക് പിന്നാലെ സംഘർഷസാധ്യത കണക്കിലെടുത്ത് പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു
 

Share this story