മാമുക്കോയയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

mamukkoya

മലപ്പുറം കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയുടെ ആരോഗ്യനില അൽപം ഭേദപ്പെട്ടു. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില മെച്ചമായതിന് ശേഷമാണ് വണ്ടൂരിലെ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ രണ്ടരയോടെ കോഴിക്കോടേക്ക് കൊണ്ടുവന്നത്. 

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരും. കാളികാവ് പൂങ്ങോട് ഒരു ഫുട്‌ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിന് മുമ്പ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ സമീപപ്രദേശത്തെ വണ്ടൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 

Share this story