തിരുവനന്തപുരത്ത് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Dog

തിരുവനന്തപുരം മ്യൂസിയത്തിൽ ഇന്നലെ പ്രഭാത നടത്തത്തിനിടെ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മ്യൂസിയം പരിസരത്തുണ്ടായിരുന്ന മറ്റ് നായകളെ പിടികൂടി എബിസി കേന്ദ്രങ്ങളിലേക്ക് മാറ്റി. 

തെരുവ് നായ ആക്രമണം ഭയന്ന് ഇന്ന് മ്യൂസിയത്തിൽ നടക്കാനിറങ്ങിയവരുടെ എണ്ണം കുറവായിരുന്നു. പാലോട് നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. 

ഇന്നലെ കടിയേറ്റ അഞ്ച് പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തെരുവ് നായ ആക്രമണത്തെ ഗൗരവത്തിലെടുക്കണമെന്നും മ്യൂസിയം അധികൃതർ ഇടപെടണമെന്നും ആളുകൾ ആവശ്യപ്പെട്ടു. കടിയേറ്റ അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്


 

Tags

Share this story