ചരിത്രത്തിൽ ഇല്ലാത്തൊരു പോരാട്ടം; ആലപ്പുഴയിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെസി വേണുഗോപാൽ

kc

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് കെ സി വേണുഗോപാൽ. കോൺഗ്രസും ഇന്ത്യ സഖ്യവും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇന്ത്യയിലെ ഭരണഘടന മാറ്റാൻ ആർക്കും കഴിയില്ല. കരിനിയമങ്ങൾ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു

ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലാത്തൊരു തെരഞ്ഞെടുപ്പ് പോരാട്ടമായിരുന്നു. ഞങ്ങളുടെ കയ്യിലുണ്ടായിരുന്ന പണം എടുത്തുകൊണ്ട് പോയി. ഇഡിയും സിബിഐയും ഇൻകം ടാക്‌സും നേതാക്കളെ പിടിച്ചു കൊണ്ടുപോയി. പലരെയും ആക്രമിച്ചു, ഭീഷണിപ്പെടുത്തി. ചിലരൊക്കെ ആ ഭീഷണിക്ക് വഴങ്ങി ആ പാർട്ടിയിൽ ചേർന്നു


നിർഭാഗ്യവശാൽ മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ ഒരേ പക്ഷത്തു നിന്നു. അത് കോർപ്പറേറ്റ് സ്‌പോൺസേഡ് ആണ്. ഞങ്ങൾക്ക് പണമില്ലായിരുന്നു. മാധ്യമങ്ങൾ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും, എന്തിനേറെ പറയുന്നു ഇത്രയേറെ വിദ്വേഷം പ്രസംഗിച്ചിട്ടും നരേന്ദ്ര മോദിക്കെതിരെ നോട്ടീസ് കൊടുക്കാൻ പോലും തയ്യാറായില്ലെന്നും കെസി വേണുഗോപാൽ പരഞ്ഞു. 

Share this story