പയ്യന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു

nishan
പയ്യന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാൻ(19)ആണ് മരിച്ചത്. പയ്യന്നൂർ ജിടെക് കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർഥിയായിരുന്നു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story