കൊല്ലത്ത് നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതര പരുക്ക്; വീടിന്റെ മതിലും തകർന്നു

accident
കൊല്ലം ഡീസന്റ് മുക്കിൽ നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർഥിക്ക് ഗുരുതര പരുക്ക്. മൈലാപ്പൂർ സ്വദേശി ജയദേവിനാണ്(14) പരുക്കേറ്റത്. റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. കാലിൽ കയറിയ റോഡ് റോളർ ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് ജയദേവിനെ രക്ഷിച്ചത്. പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ചു തകർത്തു.
 

Share this story