ആലുവയിൽ ഓടുന്ന ബസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

accident

ഓടുന്ന ബസിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്. ദേശീയപാതയിൽ ആലുവ കമ്പനിപ്പടിയിൽ വെച്ചാണ് അപകടം. ബസിന്റെ ഡോർ തുറക്കുകയും വാതിലിന് അരികിൽ നിന്ന വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തൃപ്പൂണിത്തുറ ബസിൽ കയറി 200 മീറ്റർ പിന്നിടുമ്പോഴാണ് അപകടം

ബസിന്റെ ചവിട്ടുപടിയിൽ നിന്നാണ് വിദ്യാർഥി യാത്ര ചെയ്തിരുന്നത്. ഒപ്പം നിന്ന മറ്റുള്ളവർക്ക് കമ്പിയിൽ പിടി കിട്ടിയതിനാൽ വീഴാതെ രക്ഷപ്പെട്ടു. തെറിച്ചുവീണ വിദ്യാർഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു. ബോധം വരാത്തതിനാൽ അതിതീവ്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
 

Share this story