സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനിയെ ബസ് ഇടിച്ചു തെറിപ്പിച്ചു; ഡ്രൈവർക്കെതിരെ കേസ്

cheruvannur

കോഴിക്കോട് ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന സ്‌കൂൾ വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്. ചെറുവണ്ണൂർ സ്‌കൂളിന് മുന്നിലെ സീബ്രാ ലൈനിൽ വെള്ളിയാഴ്ചയാണ് അപകടം. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെയാണ് അമിത വേഗതയിലെത്തിയ ബസ് ഇടിച്ചുതെറിപ്പിച്ചത്

ഇരുവശത്തും നോക്കി വളരെ ശ്രദ്ധയോടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനിയെയാണ് അമിത വേഗതയിലെത്തിയ ബസ് ഇടിച്ചത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടി മാറാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാണ്. ബസ് ഇടിച്ചെങ്കിലും വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവത്തിൽ വിദ്യാർഥിനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് വിവരം
 

Share this story