തൊടുപുഴയിൽ കനാലിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ വിദ്യാർഥി മരിച്ചു

mungi maranam
തൊടുപുഴ ഇടവെട്ടിയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി കനാലിൽ മുങ്ങിമരിച്ചു. കരിമണ്ണൂർ ഒറ്റിത്തോട്ടത്തിൽ റഹിം-ഷക്കീല ദമ്പതികളുടെ മകൻ ബാദുഷ(13)യാണ് മരിച്ചത്. ഇന്നലെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിപ്പോയ ബാദുഷയെ രക്ഷപ്പെടുത്തി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
 

Share this story