പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം; ഈസ്റ്റർ ദിന ആശംസകളുമായി മുഖ്യമന്ത്രി

CM Pinarayi Vijayan

ഈസ്റ്റർ ദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചു നീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിന് വേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർഥ സന്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്‌നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ പ്രചോദനമാകുന്നു. ഒത്തൊരുമയോടെ ഈസ്റ്റർ ദിനം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ഉയിർപ്പ് തിരുന്നാൾ ശുശ്രൂഷകളും നടന്നു. സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ ആലഞ്ചേരിയും കാരിക്കോട് സെന്റ് തോമസ് ദേവാലയത്തിൽ ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയും പ്രാർഥന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.
 

Share this story