നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി; 15 വാഹനങ്ങൾക്ക് കേടുപാടുകൾ
Thu, 2 Feb 2023

എറണാകുളം ഇൻഫോപാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചുകയറി. 15 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവറായ വയനാട് സ്വദേശി ദിബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഉച്ചയോടെയാണ് സംഭവം. മറ്റൊരു വാഹനത്തിനായി വഴി നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. ഇടിയേറ്റ വാഹനങ്ങളിലും ഈ പ്രദേശത്തും ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു.