ചരിത്രത്തിലൊരിക്കലുമില്ലാത്ത നികുതി ഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവെക്കുന്നു: സതീശൻ

satheeshan

പിണറായി സർക്കാർ സാധാരണക്കാരന്റെ തലയിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതി ഭാരം സാമ്പത്തിക വർഷാരംഭമായ ഇന്ന് മുതൽ ഈടാക്കി തുടങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതുകൊണ്ട് തന്നെ യുഡിഎഫ് സംസ്ഥാനത്ത് ഇന്ന് കരിദിനമായി ആചരിക്കുകയാണ്. ചരിത്രത്തിലൊരിക്കലുമില്ലാത്ത അത്രയും നികുതി ഭാരമാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും സതീശൻ പറഞ്ഞു

നികുതി പിരിച്ചെടുക്കുന്നതിൽ ഈ സർക്കാർ പൂർണ പരാജയമായി. സർക്കാരിന്റെ പരാജയം സാധാരണക്കാരന്റെ തലയിലേക്ക് കെട്ടിവെക്കുകയാണ്. ഇന്ന് മുതൽ സ്വാഭാവികമായ വിലക്കയറ്റവും കൃത്രിമമായ വിലക്കയറ്റവും ഇതുമൂലമുണ്ടാകും. ഈ സാമ്പത്തിക വർഷാവസാനം ലക്ഷക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിച്ചത്. അത് താത്കാലികമായി നിർത്തിവെക്കാൻ പോലും സർക്കാർ ഇടപെട്ടില്ലെന്നും സതീശൻ പറഞ്ഞു.
 

Share this story