ആദിവാസി യുവാവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് രാഹുലിന്റെ കത്ത്
Thu, 16 Feb 2023

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം വിശ്വനാഥന്റെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തിയേക്കും. വയനാട്ടിലെത്തിയ അന്വേഷണസംഘം വിശ്വനാഥന്റെ അമ്മയുടെയും സഹോദരന്റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യം ചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പോലീസ് ആരംഭിച്ചിട്ടുണ്ട്