വിശാഖപട്ടണത്ത് മൂന്നുനില കെട്ടിടം തകർന്നുവീണു; മൂന്ന് പേർ മരിച്ചു, അഞ്ച് പേരെ രക്ഷപ്പെടുത്തി
Mar 23, 2023, 12:26 IST

വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. വിശാഖപട്ടണം കലക്ടറേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിലാണ് മൂന്ന് നില കെട്ടിടം തകർന്നത്. എസ് ദുർഗപ്രസാദ്(17), സഹോദരി അഞ്ജലി(10), ചോട്ടു(27) എന്നിവരാണ് മരിച്ചത്.
എൻഡിആർഎഫും പോലീസും നടത്തിയ രക്ഷാപ്രവർത്തനത്തിൽ കുടുങ്ങിക്കിടന്ന അഞ്ച് പേരെ രക്ഷപ്പെടുത്തി. ഈ കെട്ടിടത്തിന് സമീപത്ത് മറ്റൊരു കെട്ടിടത്തിനായി പൈലിംഗ് നടക്കുന്നുണ്ടായിരുന്നു. ഇതേ തുടർന്നാണ് കെട്ടിടത്തിൽ വിള്ളൽ വീണതും തകർന്നുവീണതും.