കൊട്ടാരക്കരയിൽ കളിക്കുന്നതിനിടെ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

dhilin

കൊല്ലത്ത് മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിൻമൂട്ടിലാണ് സംഭവം. 

ബൈജു ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. 

ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ.
 

Tags

Share this story