മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

lisence

മലപ്പുറം പുറക്കാട്ടിരിയിൽ മൂന്ന് വയസ്സുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്

എഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന്  കാണിച്ചാണ് മൂന്ന് മാസത്തേക്ക് ആർടിഒ ലൈസൻസ് സസ്‌പെൻഡ് ചെയ്തത്

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് ദൃശ്യങ്ങളിൽ കുട്ടിയുള്ളത്. എന്നാൽ കുട്ടി കരഞ്ഞപ്പോൾ കരച്ചിലടക്കാൻ മടിയിലിരുത്തിയെന്നാണ് മുഹമ്മദ് മുസ്തഫയുടെ വിശദീകരണം
 

Share this story