അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു; ജഡം കണ്ടെത്തിയത് മരത്തിന് മുകളിൽ

athira

തൃശ്ശൂർ അതിരപ്പിള്ളി വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിൽ കശുമാവിൻ തോട്ടത്തിൽ പുലി പശുവിനെ കൊന്നു. മരത്തിന്റെ മുകളിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികൾ ബഹളം വെച്ചപ്പോൾ പുലി ഇറങ്ങിയോടി. ഇന്നലെ മുതൽ ഈ പശുവിനെ കാണാനില്ലായിരുന്നു. 

അടിക്കാട് വെട്ടാനും പഴയ മരങ്ങൾ വെട്ടാനും ഇവിടേക്കെത്തിയ ആളുകളാണ് ആദ്യം പുലിയെ കണ്ടത്.  പുലി പരിസരപ്രദേശത്ത് തന്നെയുണ്ടെന്ന ഭീതിയിലാണ് നാട്ടുകാർ. എത്രയും വേഗം വനംവകുപ്പ് പുലിയെ പിടികൂടണമെന്ന ആവശ്യമാണ് പ്രദേശവാസികൾക്കുള്ളത്.
 

Share this story