മലമ്പുഴയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി; പശുക്കളെ ആക്രമിച്ചു കൊന്നു
Tue, 21 Feb 2023

പാലക്കാട് മലമ്പുഴയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. മലമ്പുഴ കൊല്ലങ്കുന്നിലാണ് പുലിയിറങ്ങിയത്. ശാന്ത, വീരൻ എന്നീ ആദിവാസി ദമ്പതികളുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കളെ പുലി ആക്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് പുലിയെ കണ്ടത്. ബഹളം വെക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്ക് മറഞ്ഞു