ഇടുക്കി വാത്തിക്കുടിയിൽ പുലിയിറങ്ങി; കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടിച്ചു കൊന്നു

leopard

ഇടുക്കിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. വാത്തിക്കുടിയിലാണ് പുലിയുടെ ആക്രമണമുണ്ടായത്. വാത്തിക്കുടി സ്വദേശി കണ്ണൻ എന്നയാളുടെ ആടിനെ പുലി ആക്രമിച്ചു കൊന്നു. കൂട്ടിൽ കെട്ടിയിരുന്ന ആടിനെയാണ് പുലി കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
 

Share this story