വയനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ മയക്കുവെടി വെച്ച് പുറത്തെടുത്തു

tiger

വയനാട് മൂന്നാനക്കുഴിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കടുവയെ ഒടുവിൽ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരും ചേർന്ന് കടുവയെ മയക്കുവെടി വെച്ച് കിണറ്റിന് പുറത്തേക്ക് എത്തിച്ചത്. 

കടുവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കടുവയെ കൊണ്ടുപോകുക. കടുവ ആരോഗ്യവാനാണ്. മറ്റ് പരുക്കുകളൊന്നും ഏറ്റിട്ടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു

കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പിന്നാലെ മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്ത് എത്തുകയായിരുന്നു.
 

Share this story