കടുത്തുരുത്തിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

kadu
കോട്ടയം കടുത്തുരുത്തി റെയിൽവേ സ്‌റ്റേഷന് സമീപം വൈദ്യുതി ലൈനിലേക്ക് മരം വീണ് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തിരുവനന്തപുരം പാതയിലാണ് മരം വീണത്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം-കൊല്ലം മെമു, മംഗലാപുരം-നാഗർകോവിൽ പരശുറാം എക്‌സ്പ്രസ് എന്നീ വണ്ടികൾ പിടിച്ചിട്ടിരിക്കുകയാണ്. മഴക്കാലപൂർവ ശുചീകരണത്തിനായി ലൈനുകൾക്ക് സമീപമുള്ള മരം വെട്ടി നീക്കുന്നതിനിടെയാണ് മരക്കൊമ്പ് ലൈനിൽ പതിച്ചത്. നിലവിൽ എത്രയും വേഗം ഗതാഗത തടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
 

Share this story