അട്ടപ്പാടിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു

Baby Dead
അട്ടപ്പാടിയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴി ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രസവം നടന്നത്. ഭർത്താവ് മരുതനും അമ്മയുമാണ് ജീപ്പിൽ ഒപ്പമുണ്ടായിരുന്നത്. യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും  ആരോഗ്യനില തൃപ്തികരമാണ്.
 

Share this story