വയനാട് വെള്ളമുണ്ടയിൽ ആദിവാസി സ്ത്രീയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Tue, 7 Mar 2023

വയനാട്ടിൽ ആദിവാസി സ്ത്രീയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ട മൊതക്കര ലക്ഷം വീട് കോളനിയിലെ നളിനിയാണ് മരിച്ചത്. രാവിലെ പുല്ലരിയാൻ പോയവർ വീട്ടിൽ നിന്ന് പുക ഉയരുന്നതു കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു.