കോതമംഗലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

suicide

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു കോതമംഗംലം കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.വെളളാരംകുത്തിൽ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. സംഭവം നടക്കുമ്പോൾ പൊന്നന്റെ കൂടെ മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നു. 

എന്നാൽ കാട്ടുപോത്തിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊന്നൻ മരിച്ചു. കൂടെ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്.
 

Share this story