തൃശ്ശൂർ ആളൂരിൽ രണ്ടര വയസ്സുകാരനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

police line

തൃശ്ശൂർ ആളൂരിൽ രണ്ടര വയസ്സുള്ള കുട്ടിയെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസ്സുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി

മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഗൾഫിൽ ജോലി ചെയ്തിരുന്ന ബിനോയ് നാട്ടിൽ വന്നതിന് ശേഷം ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും ഇയാൾക്കുണ്ടായിരുന്നു.
 

Share this story