കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുകാരൻ മരിച്ചു; ദാരുണ സംഭവം വയനാട്

abu

പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടിൽ മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കുട്ടിയുടെ തൊണ്ടയിൽ പന്ത് കുടുങ്ങിയത്

ചെറിയ പന്തുമായി കളിക്കുന്നതിനിടെ കുട്ടി ഇത് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സമുണ്ടാകുകയുമായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആദ്യം രണ്ട് ആശുപത്രികളിൽ പോയെങ്കിലും പന്ത് എടുക്കാൻ സാധിച്ചില്ല. പിന്നാലെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് കുട്ടി മരിച്ചത്.
 

Share this story