വടകരയിൽ ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി ചികിത്സക്കിടെ മരിച്ചു
Sat, 4 Feb 2023

ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് അസം സ്വദേശി മുഫാദൂർ ഇസ്ലാം എന്നയാൾ ഒപ്പമുണ്ടായിരുന്ന വിവേകിനെ തള്ളി പുറത്തിട്ടത്
ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ വിവേകിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ഇന്നാണ് മരണം സംഭവിച്ചത്. പ്രതിയെ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ ചേർന്ന് പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു.